കോവിഡ് വ്യാപനം: കൊയിലാണ്ടിയിൽ 25 വാർഡുകളും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചിടും

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായ കൊയിലാണ്ടി നഗരസഭയിൽ 25 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ. വാർഡ് ഒന്നു മുതൽ അഞ്ചു വരെ, ഏഴു മുതൽ 14 വരെ, 16, 17, 18, 19, 20, 21, 22, 26, 27, 29, 30,33,34 എന്നിവയാണ് പൂർണമായും അടച്ചിടുക. സമീപത്തെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെൻ്റ് മേഖലയാണ്​.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയാണ്​ തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ കണ്ടെയിൻമെൻ്റ് മേഖലയായി തരംതിരിക്കുന്നത്​. സംസ്​ഥാനത്ത്​ 70 തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലെ 353 വാര്‍ഡുകളിൽ ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Tags:    
News Summary - 25 wards in Koyilandy and all wards in Chengottukavu panchayath will be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.