കൊയിലാണ്ടി: എണ്ണക്കപ്പലിനു തീപിടിച്ചുണ്ടായ ദുരന്തത്തിൽ കത്തിക്കരിഞ്ഞത് മത്സ്യത്തൊഴിലാളി കുടുംബത്തിെൻറ സ്വപ്നങ്ങളും പ്രതീക്ഷകളും.
മറൈൻ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചാണ് കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പെൻറപുരയിൽ അതുൽ രാജ് ഇറാഖിെൻറ എണ്ണക്കപ്പലിൽ ജീവനക്കാരനായത്. ഒക്ടോബറിലാണ് ജോലിയിൽ കയറിയത്. വർഷം പൂർത്തിയാകും മുമ്പേയാണ് ദുരന്തം സംഭവിക്കുന്നത്. അടുത്തയാഴ്ച വിവാഹം ഉറപ്പിക്കാനിരിക്കുകയായിരുന്നു.
കടലിെൻറ സ്പന്ദനങ്ങൾ ചെറുപ്പം മുതൽ ഏറ്റുവാങ്ങിയ അതുൽ രാജിെൻറ ആഗ്രഹമായിരുന്നു കടലുമായി ബന്ധപ്പെട്ട ഉയർന്ന തൊഴിൽ. മത്സ്യത്തൊഴിലാളിയായ പിതാവിനെ പഠന ഇടവേളകളിൽ സഹായിച്ചിരുന്നു.
പ്ലസ് ടുവിനു ശേഷം മറൈൻ ടെക്നോളജി കോഴ്സിനു ചേർന്നു. കുടുംബത്തിെൻറ കഷ്ടതകൾ അതുൽരാജിലൂടെ പരിഹരിക്കാമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു കുടുംബം. മൂന്നു സെൻറ് സ്ഥലത്തെ കൊച്ചു വീട്ടിലാണ് കുടുംബത്തിെൻറ താമസം. ദുരന്തം നാടിനെയും കുടുംബത്തെയും കണ്ണീർക്കയത്തിൽ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.