കൊയിലാണ്ടി: മകളെ ഡോക്ടറെ കാണിക്കാൻ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവിനോട് പൊലീസ് അനാവശ്യമായി പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
കാപ്പാട് ചെറിയപള്ളിക്കലകത്ത് നാസറാണ് പരാതിക്കാരൻ. 10 വയസ്സുള്ള മകളുമായി കാപ്പാടുനിന്ന് തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു പോകുമ്പോൾ തിരുവങ്ങൂർ റെയിൽവേ ഗേറ്റിനും ദേശീയപാതക്കുമിടയിലെ വളവിനുമിടയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് നാസറിനെ തടഞ്ഞുനിർത്തി. വാഹനത്തിെൻറ രേഖകൾ പരിശോധിച്ചു. എല്ലാം ശരിയായിരുന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 500 രൂപ പിഴ ചുമത്തിയെന്നാണു പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി എന്നിവർക്കു പരാതി നൽകി.
കോവിഡ് പ്രതിസന്ധിയിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ കഴിയുകയാണെന്നും പൊലീസിെൻറ പ്രവൃത്തി വേദനിപ്പിച്ചെന്നും നിസാർ മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് യാത്ര ചെയ്തതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.