കൊയിലാണ്ടി: കാപ്പാട് ടൂറിസം കേന്ദ്രത്തിൽ ലക്ഷങ്ങൾ മുടക്കി പണിത ഇരിപ്പിടങ്ങളും റിഫ്രഷ്മെന്റ് സ്റ്റാളും തുരുമ്പെടുത്തു നശിക്കുന്നു. തുവ്വപ്പാറ ഒറപൊട്ടുംകാവ് പാറക്ക് സമീപമാണ് കേന്ദ്രങ്ങൾ നശിക്കുന്നത്.
കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്ന സമയത്ത് ഉദ്ഘാടനം ചെയ്തവയാണ് ഇതെല്ലാം. എന്നാൽ, പിൽക്കാലത്ത് അധികാരികളുടെ ശ്രദ്ധയില്ലാതെ പോവുകയും സ്ഥാപനങ്ങളിൽ ആളുകളെത്താതാവുകയും ചെയ്തതോടെ ഇരുമ്പുകൊണ്ട് നിർമിച്ച മേൽക്കൂര തുരുമ്പെടുത്തു നശിക്കാൻ തുടങ്ങി. തുടർന്ന് സാമൂഹികവിരുദ്ധർ ഇവിടെ താവളമാക്കുകയും ചെയ്തു. ഒരു കാലത്ത് ഇവിടെ സ്പീഡ് ബോട്ട് യാത്രയും കൈറ്റ് ഫെസ്റ്റിവലുമെല്ലാം സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഈ പ്രദേശത്തുതന്നെ അൽപം മാറി മറ്റു ടൂറിസം പദ്ധതികൾ നടപ്പാക്കി ടിക്കറ്റ് വെച്ച് ആളുകൾക്ക് പ്രവേശനം അനുവദിക്കുമ്പോഴാണ് ഈ കടൽത്തീര ഭാഗം മാത്രം നശിച്ചുതീരുന്നത്. ഉപ്പുകാറ്റടിക്കുന്ന കടൽത്തീരത്ത് ഇരുമ്പ് മേൽക്കൂര നിർമിച്ചത് അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.