കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്കു മുന്നിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. ചികിത്സതേടി എത്തുന്നവർ ആശുപത്രിക്കു മുന്നിൽ ദേശീയപാതക്ക് അരികിലെ നടപ്പാതയിലാണ് ഇരുചക്ര വാഹനങ്ങൾ നിർത്തിയിടുക. ഈ വാഹനങ്ങളിൽ സൂക്ഷിക്കുന്ന സാധനങ്ങളാണ് കവരുന്നത്. ബാഗുകൾ, വിലപ്പെട്ട രേഖകൾ എന്നിവ ഉൾപ്പെടെ നഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ടായി. കുറച്ചുമുമ്പ് വിലകൂടിയ മരുന്നും ഇങ്ങനെ നഷ്ടമായി.
ഒടുവിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ടാനിഷിന്റെ പാഠപുസ്തകങ്ങൾ, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവ ഉൾപ്പെടുന്ന ബാഗും കവർന്നു. ചൊവ്വാഴ്ച രാവിലെ പിതാവിനൊപ്പം ഡോക്ടറെ കാണിച്ച് തിരിച്ചുവരുമ്പോഴേക്കും ബാഗ് നഷ്ടപ്പെട്ടിരുന്നു. ബൈക്കുകളും മുമ്പ് ഇവിടെനിന്ന് മോഷണം പോയിട്ടുണ്ട്. ഈ ഭാഗത്ത് നിരീക്ഷണ കാമറയില്ലാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.