കൊയിലാണ്ടി: മേഖലയിൽ കടൽവെള്ളത്തിനു പച്ച നിറം ദൃശ്യമായതിനു പിന്നാലെ കടൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യങ്ങള്‍, കടലാമ, കടലിലെ പാറക്കെട്ടുകളിലും മറ്റും താമസിക്കുന്ന ഉടുമ്പുകള്‍ ഉള്‍പ്പെടെയുള്ളവയാണ് വ്യാഴാഴ്ച ചത്തു പൊങ്ങിയത്.
ബുധനാഴ്ചയാണ് മേഖലയിൽ കടൽവെള്ളത്തിനു കടുംപച്ചനിറം കാണപ്പെട്ടത്. കുഴമ്പുരൂപത്തിലുള്ള വെള്ളമാണ് ഈ ഭാഗത്തുള്ളത്.
ആദ്യമായാണ് മേഖലയിൽ ഇത്തരമൊരു സംഭവം. കേരളത്തിൽ മറ്റു ചില ഭാഗങ്ങളിൽ ഈ പ്രതിഭാസം നേരത്തെയുണ്ടായിരുന്നു. നേരത്തെ കാസര്‍കോട് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാനമായ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസവ്യവസ്ഥ താളംതെറ്റുന്നതാണ് കടല്‍ പച്ചനിറത്തിലേക്ക് വഴിമാറാന്‍ കാരണമെന്നാണ് കുസാറ്റ് മറൈന്‍ ബയോളജി വിഭാഗം മേധാവി ഡോ. ബിജോയ് നന്ദൻ അഭിപ്രായപ്പെട്ടു.
മീനുകൾ കൂട്ടത്തോടെ ചത്തതിനു പിന്നിൽ കടലിലെ വിഷപദാർഥങ്ങളാകാമെന്ന് അനുമാനം. പ്ലവക ജീവികളുടെ വൻ വർധനയാണ് കടൽവെള്ളത്തിെൻറ നിറം മാറ്റത്തിനു പിന്നിൽ. പ്ലവക ജീവികളുടെ വർധനവിനു ബ്ലൂമിങ് എന്നാണു പറയുക. ഇവ പലപ്പോഴും വിഷപദാർഥങ്ങൾ ഉൽപാദിപ്പിക്കും.
ചില ഏകകോശ ജീവികൾ ആൽഗൽ ബ്ലൂ മുകളിൽ വെള്ളം വിഷമയമാക്കുന്നതിന് ഇടവരുത്തും. ഇതു മീനുകൾ ചാകുന്നതിനു കാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ മീനുകൾ പ്രദേശം വിട്ടു പോകാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.