കൊയിലാണ്ടി: വിവാഹസംഘത്തിനു നേരെ നടുറോഡിൽ ആക്രമണം. മൂന്നുപേർക്കു പരിക്ക്. കാർ തകർത്തു. നിക്കാഹിനെത്തിയ വരെൻറയും സംഘത്തിെൻറയും കാര്‍ വധുവിെൻറ അമ്മാവന്മാരുടെ നേതൃത്വത്തിൽ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം.
കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്കൂളിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ കുഞ്ഞിമുഹമ്മദിെൻറ മകന് മുഹമ്മദ് സാലിഹിെൻറ (29) നിക്കാഹിനോടനുബന്ധിച്ചായിരുന്നു ആക്രമണം. സാലിഹിനും സുഹൃത്തുക്കളായ മുഹമ്മദ് ഷാഫിക്കും (29) ഷബീറിനും (28) പരിക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമി സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
കീഴരിയൂർ തെക്കുംമുറി മഹല്ല് കമ്മിറ്റിക്കു കീഴിലെ മദ്റസയിലായിരുന്നു നിക്കാഹ്. പ്രണയ വിവാഹമായിരുന്നു. ഇവരുടെ രജിസ്റ്റർ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. കീഴരിയൂര്‍ സ്വദേശിയാണ് വധു. മൂന്നു മാസം മുമ്പ് പെൺകുട്ടി മുഹമ്മദ് സാലിഹിെൻറ കൂടെ പോയിരുന്നു. കുറച്ചു ദിവസം സാലിഹിെൻറ വീട്ടിൽ കഴിഞ്ഞ പെൺകുട്ടിയെ അമ്മാവന്മാരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് കൊണ്ടുവന്നെങ്കിലും പിന്നീട് സാലിഹിെൻറ വീട്ടിലേക്കുതന്നെ പോയി. തുടർന്നാണ് പെൺകുട്ടിയെ നിക്കാഹ് ചെയ്തുകൊടുക്കാൻ പിതാവും കുടുംബവും തീരുമാനിച്ചത്.
അമ്മാവന്മാർക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. അതാണ് ആക്രമണത്തിനു കാരണം. മൂന്നു കാറുകൾ, ബൈക്കുകൾ എന്നിവയിൽ 30 പേരാണ് നിക്കാഹിൽ പങ്കെടുക്കാൻ വന്നത്. വടിവാൾകൊണ്ടുള്ള വെട്ടിൽ വരൻ സഞ്ചരിച്ച കാറിെൻറ ചില്ലുകൾ തകർന്നു. കാർ പെട്ടെന്ന് മുന്നോട്ട് എടുത്തതിനാലാണ് കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പറയുന്നു. സ്ഥലത്ത് ഏതാനും സമയം ഭീകരാന്തരീക്ഷമായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണമായതിനാൽ നാട്ടുകാർക്ക് തടയാനുമായില്ല.
പൊലീസ് എത്തുേമ്പാഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. നിക്കാഹിനു ശേഷം എസ്.ഐ രാജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസിെൻറ സംരക്ഷണയിലാണ് സാലിഹ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.