കൊയിലാണ്ടി: മഴക്കാലം തുടങ്ങുംവരെ ഇനി ബപ്പൻകാട് റെയിൽവേ അടിപ്പാതയിലൂടെ യാത്ര ചെയ്യാം. ഏതാനും കച്ചവടക്കാർ ചേർന്ന് അടിപ്പാതയിൽ കെട്ടിക്കിടന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് കഴിഞ്ഞ ദിവസം വറ്റിച്ചു. ആറുമാസമായി ഈ വഴിയുള്ള ഗതാഗതം നിലച്ചിട്ട്. മഴക്കാലം തുടങ്ങിയാൽ വെള്ളം നിറയും. യാത്ര മുടങ്ങും. പിന്നെ റെയിൽപാളം മുറിച്ചുകടക്കുക മാത്രമേ മാർഗമുള്ളൂ. കൊച്ചു കുട്ടികൾക്ക് പാളം മുറിച്ചുവേണം തൊട്ടടുത്തുള്ള പ്രൈമറി സ്കൂളിലെത്താൻ. നഗരത്തിലേക്കും തിരിച്ചുമൊക്കെ ധാരാളംപേർക്ക് ഇതുവഴി പോകേണ്ടതുണ്ട്.
അപകടം മുന്നിലാണ്.വളവു കഴിഞ്ഞ ഉടനെയാണ് പാളം മുറിച്ചു കടക്കുന്നിടം. ട്രെയിൻ തട്ടി മരണങ്ങളും ഇവിടെ നടന്നു. അശാസ്ത്രീയ നിർമിതിയാണ് വെള്ളക്കെട്ടിനു കാരണം. അടിപ്പാത ഭാഗത്ത് കിണർ നിർമിച്ചിട്ടുണ്ട്.
വെള്ളം കിണറിൽ എത്തുന്നതിനാണിത്. താണ പ്രദേശമായതിനാൽ നീരുറവ് കൂടുതലാണ്. പ്രതീക്ഷിച്ചതിനു വിപരീതമായി പല ഭാഗങ്ങളിലെ വെള്ളം ഈ കിണറിലെത്തുന്നു. കിണറിന് പ്ലാസ്റ്റർ ചെയ്യാത്തതാണ് കാരണം. ഈ പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളില്ല. നേരത്തേ ബപ്പൻകാട് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്ന സ്ഥലത്താണ് ആറു വർഷം മുമ്പ് അടിപ്പാത പണിതത്. അതോടെ ദുരിതവും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.