കൊയിലാണ്ടി: കെ. റെയിൽ പദ്ധതി കേരളത്തിലെ നന്ദിഗ്രാമായി മാറുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതിയെ തകർത്തും സംസ്ഥാനത്തെ വൻ കടക്കെണിയിലാക്കിയുമുള്ള പദ്ധതി സി.പി.എമ്മിന് ബംഗാളിലെ അവസ്ഥ ഉണ്ടാക്കും. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന കെ. റെയിൽ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സർക്കാർ തികച്ചും അപ്രായോഗികവും അനാവശ്യവുമായ പദ്ധതി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ടി.ടി. ഇസ്മായിൽ, എൻ.വി. ബാലകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, വി.വി. സുധാകരൻ, വി.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.