കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ സി.പി.എം- ബിജെ.പി സംഘർഷം. ഇരു വിഭാഗത്തിലെയും ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. ബി.ജെ.പിയുടെ പ്രചാരണ വാഹനം തട്ടി വീട്ടിലേക്കുള്ള നെറ്റ്വർക് കേബ്ൾ അറ്റതാണ് സംഘർഷത്തിന് കാരണമെന്നു പറയുന്നു.
ഈ സമയം ബി.ജെ.പിയുടെ ജാഥയുമെത്തി. അതിനിടെയാണ് സംഘർഷമുണ്ടായത്. സി.പി.എം പ്രവർത്തകൻ പ്രജീഷ്, ബി.ജെ.പി സ്ഥാനാർഥി ജയരാജൻ തുവ്വയിൽ, പാറക്കൽ താഴ രാജേഷ്, തെക്കെ പുരയിൽ ഉഷ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സ തേടി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. പദയാത്രക്കുനേരെ സി.പി.എം ആക്രമണം നടത്തുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.