ബജറ്റ്: കൊയിലാണ്ടി നിയോജക മണ്ഡലത്തിന് 20 കോടി

കൊ​യി​ലാ​ണ്ടി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് 20 കോ​ടി. അ​ഞ്ചു പ​ദ്ധ​തി​ക​ൾ​ക്കാ​ണി​ത്. കാ​പ്പാ​ട് ച​രി​ത്ര സ്മാ​ര​കം പ​ണി​യു​ന്ന​തി​ന് 10 കോ​ടി അ​നു​വ​ദി​ച്ചു. പ​ന്ത​ലാ​യ​നി ഗ​വ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍ 3.5 കോ​ടി അ​നു​വ​ദി​ച്ചു.

പ​യ്യോ​ളി ന​ഗ​ര​സ​ഭ​യി​ലെ കീ​ഴൂ​ര്‍ ഗ​വ.​യു.​പി സ്കൂ​ളി​ന് കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് 2.5 കോ​ടി​യും മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍ 2.5 കോ​ടി​യും അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ ടോ​ക്ക​ണ്‍വെ​ച്ച പ്ര​വൃ​ത്തി​യാ​ണി​ത് ര​ണ്ടും. ഏ​ഴു​കു​ടി​ക്ക​ല്‍ ഗ​വ. എ​ല്‍.​പി സ്കൂ​ളി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ന്‍ 1.5 കോ​ടി അ​നു​വ​ദി​ച്ചു.

മ​റ്റ് 13 പ്ര​വൃ​ത്തി​ക​ള്‍ക്ക് ടോ​ക്ക​ണ്‍ തു​ക ന​ല്‍കി. കൊ​യി​ലാ​ണ്ടി ഫ​യ​ര്‍ സ്റ്റേ​ഷ​ന് മൂ​ന്നു കോ​ടി, കാ​പ്പാ​ട് തു​ഷാ​ര​ഗി​രി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് മൂ​ന്നു കോ​ടി, കോ​ര​പ്പു​ഴ-​കാ​പ്പാ​ട്-​പാ​റ​പ്പ​ള്ളി- ഉ​രു​പു​ണ്യ​കാ​വ് - തി​ക്കോ​ടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ച് - മി​നി​ഗോ​വ - സാ​ന്‍ഡ് ബാ​ങ്ക്സ് ടൂ​റി​സം കോ​റി​ഡോ​ര്‍ ഒ​രു കോ​ടി , ചെ​ങ്ങോ​ട്ടു​കാ​വ് - ഉ​ള്ളൂ​ര്‍ക​ട​വ് റോ​ഡ് വീ​തി​കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​ക്ക് 6.5 കോ​ടി.

പ​ന്ത​ലാ​യ​നി കോ​ട്ട​ക്കു​ന്നി​ല്‍ കാ​ല​ടി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മി​ക​വി​ന്റെ കേ​ന്ദ്രം ഒ​രു കോ​ടി, ഗു​രു ചേ​മ​ഞ്ചേ​രി കു​ഞ്ഞി​രാ​മ​ന്‍നാ​യ​ര്‍ സ്മാ​ര​ക സൗ​ത്ത് ഇ​ന്ത്യ​ന്‍ ക​ള്‍ച്ച​റ​ല്‍ സെ​ന്റ​ര്‍ അ​ഞ്ചു കോ​ടി, അ​ക​ലാ​പ്പു​ഴ ടൂ​റി​സം പ​ദ്ധ​തി ഒ​രു കോ​ടി, കൊ​യി​ലാ​ണ്ടി ഷീ ​ഹോ​സ്റ്റ​ല്‍ ര​ണ്ടു കോ​ടി, വ​ലി​യ​മ​ല​യി​ല്‍ വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഉ​പ​കേ​ന്ദ്രം ഒ​രു കോ​ടി, വ​ന്മു​ഖം-​കീ​ഴൂ​ര്‍ റോ​ഡ് ഒ​രു കോ​ടി, അ​ക​ലാ​പ്പു​ഴ-​നെ​ല്ല്യാ​ടി പു​ഴ​യോ​ര ടൂ​റി​സം പ​ദ്ധ​തി അ​ഞ്ചു കോ​ടി എ​ന്നി​വ​യാ​ണ് ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ച പ​ദ്ധ​തി​ക​ൾ.

Tags:    
News Summary - Budget-20 Crores for Koyilandi Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.