കൊയിലാണ്ടി: വീട്ടിൽവെച്ചു ചീട്ടുകളിക്കുകയായിരുന്ന 12 അംഗ സംഘത്തെ പൊലീസ് പിടികൂടി. ഇവരിൽ നിന്നു 3,63,050 രൂപയും കണ്ടെടുത്തു. കൊയിലാണ്ടി വിയ്യൂരിൽ ബാലവിഹാർ വീട്ടിലായിരുന്നു പണംവെച്ചു ചീട്ടുകളി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കെത്തിയ പൊലീസിനു വീടിന്റെ മുകളിൽ, വ്യാജമദ്യ നിർമാണത്തിനു തയാറാക്കിയ 45 ലിറ്ററോളം വാഷും ലഭിച്ചു. വീട്ടുടമസ്ഥനായ പ്രബീഷിനെ (35) പൊലീസ് അറസ്റ്റു ചെയ്തു.
മറ്റുള്ളവരെ പൊലീസ് ജാമ്യത്തിൽ വിട്ടു. കൊയിലാണ്ടി സി.ഐ എൻ. സുനിൽ കുമാറിന്റെ നിർദേശത്തിൽ എസ്.ഐ മാരായ എം.എൻ. അനൂപ്, രഘു, എ.എസ്.ഐ അഷറഫ്, സി.പി.ഒ സിനുരാജ്, ഷെറിൻ രാജ്, അജയ് രാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.