ചി​ത്രക്കൊ​പ്പം മൃ​ദു​ല വാ​ര്യ​ർ

കഥകളിമുദ്രയുടെ നാട്ടിൽനിന്ന് ഉയർന്നുവന്ന സംഗീതക്കച്ചേരി

കൊ​യി​ലാ​ണ്ടി: ക​ഥ​ക​ളി​മു​ദ്ര​യാ​ലും കാ​ൽ​ചി​ല​മ്പു​ക​ളാ​ലും സ​മ്പ​ന്ന​മാ​യ ചേ​ലി​യ ഗ്രാ​മ​ത്തി​ൽ​നി​ന്ന് സ്വ​ര​മാ​ധു​രി​യു​ടെ ഓ​ള​ങ്ങ​ൾ തീ​ർ​ത്ത് ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് കു​തി​ച്ചു​യ​രു​ക​യാ​ണ് മൃ​ദു​ല വാ​ര്യ​ർ.

ക​ഥ​ക​ളി ആ​ചാ​ര്യ​ൻ ഗു​രു ചേ​മ​ഞ്ചേ​രി തീ​ർ​ത്ത പ്ര​ശ​സ്തി​ക്കൊ​പ്പം ചേ​ലി​യ ക​ല-​സം​ഗീ​ത രം​ഗ​ത്ത് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ്. 2022ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച ഗാ​യി​ക പ​ട്ട​വു​മാ​യി ചേ​ലി​യ​യു​ടെ അ​ഭി​മാ​ന​മാ​യി മൃ​ദു​ല മാ​റി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​ത്ത​ന്നെ മൃ​ദു​ല ഗാ​ന​രം​ഗ​ത്ത് ത​ന്റെ സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ലും ക​ഴി​വു തെ​ളി​യി​ച്ചു. നാ​ലാം വ​യ​സ്സി​ൽ സം​ഗീ​ത​ത്തി​ൽ ഹ​രി​ശ്രീ കു​റി​ച്ചു. സ​ഹോ​ദ​ര​ൻ ജ​യ​രാ​ജ് വാ​ര്യ​രോ​ടൊ​പ്പ​മാ​ണ് സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ക്ക​മി​ട്ട​ത്. പി.​വി. രാ​മ​ൻ കു​ട്ടി വാ​ര്യ​രു​ടെ​യും എം.​ടി. വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​യ മൃ​ദു​ല ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദ​ധാ​രി​യാ​ണ്. 2007ൽ ​ബി​ഗ് ബി​യി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ പി​ന്ന​ണി രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ പി​ന്ന​ണി​ഗാ​ന രം​ഗ​ത്തും ശ്ര​ദ്ധേ​യ​യാ​ണ്. 2014ൽ ​ക​ളി​മ​ണ്ണ് എ​ന്ന സി​നി​മ​യി​ലെ ലാ​ലി..... ലാ​ലി എ​ന്ന ഗാ​ന​മാ​ല​പി​ച്ച് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര സ്പെ​ഷ​ൽ ജൂ​റി അ​വാ​ർ​ഡ്‌ ക​ര​സ്ഥ​മാ​ക്കി. അ​വാ​ർ​ഡ് നേ​ട്ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. സ്കൂ​ൾ കാ​ലം മു​ത​ൽ ടെ​ലി​വി​ഷ​ൻ സം​ഗീ​ത​രം​ഗ​ത്ത് സാ​ന്നി​ധ്യം തെ​ളി​യി​ച്ച് അം​ഗീ​കാ​ര​ങ്ങ​ൾ കൈ​പ്പി​ടി​യി​ൽ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ തു​ട​ങ്ങി.

നി​ര​വ​ധി ടെ​ലി​വി​ഷ​ൻ - റി​യാ​ലി​റ്റി ഷോ ​അ​വാ​ർ​ഡ് വി​ജ​യി​യാ​ണ്. നേ​ട്ട​ങ്ങ​ളി​ൽ അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണ് നാ​ട്ടു​കാ​ർ. കാ​റ്റി​നൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന മൃ​ദു​ല​യു​ടെ സ്വ​ര​മാ​ധു​രി ദി​ഗ​ന്ദ​ങ്ങ​ളി​ലും അ​ല​യ​ടി​ക്ക​ട്ടെ എ​ന്ന ആ​ഗ്ര​ഹ​വു​മാ​യി പു​തി​യ പാ​ട്ടു​ക​ൾ​ക്ക് കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags:    
News Summary - concert that emerged from the land of Kathakalimudra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.