കൊയിലാണ്ടി: നഗരത്തിൽ റോഡ് പകുത്ത് സ്ഥാപിച്ച മണൽചാക്കുകൾ നീക്കം ചെയ്ത് പകരം കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചു.കോടതിക്കു മുന്നിൽ ദേശീയ പാതയിലാണ് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കൽ പ്രവൃത്തി നടന്നത്.
നഗരത്തിൽ പല നിരകളായി വാഹനങ്ങൾ പരക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.ഇതൊഴിവാക്കാനാണ് നേരത്തെ മണൽചാക്കുകൾ സ്ഥാപിച്ചത്. കുറച്ചു ദിവസത്തിനകം ഇതും പ്രയാസം സൃഷ്ടിച്ചു. രാത്രി വാഹനങ്ങൾ ചാക്കുകളിൽ കയറി മണൽ പുറത്തേക്കു വ്യാപിച്ചു.
ഇതു കാറ്റിൽ പറക്കാൻ തുടങ്ങി. കീറിയ ചാക്കുകൾ ഇരു ചക്രവാഹനങ്ങൾക്കു ഭീഷണിയാകുകയും ചെയ്തു. ദേശീയപാത അസി.എക്സി. എൻജിനീയർ ജാഫറിന്റെ നേതൃത്വത്തിലാണ് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.