കൊയിലാണ്ടിയിൽ എക്സൈസ് സംഘത്തിനുനേരെ ലഹരിമാഫിയ ആക്രമണം

കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ൽ എ​ക്സൈ​സു​കാ​ർ​ക്കെ​തി​രെ ല​ഹ​രി​മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. ദി​ലീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സ​ജീ​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​കെ. ര​തീ​ശ​ൻ, രാ​ഗേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ലെ ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. ഈ ​ഭാ​ഗ​ത്ത് സം​ഘം മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ത്തി​യ​താ​യി​രു​ന്നു എ​ക്സൈ​സ് സം​ഘം. അ​തി​നി​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പൊ​ലീ​സെ​ത്തി മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Drug mafia attack on excise team in Koilandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.