കൊയിലാണ്ടി: ലഹരിമാഫിയ ശല്യം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. നിർമാണ പ്രവൃത്തി നടക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപാസിന്റെ മേലൂർ ചെങ്ങോട്ടുകാവ് ഭാഗങ്ങളിലാണ് ശല്യം രൂക്ഷം. ഇരുട്ടിത്തുടങ്ങുന്നതോടെ നിരവധി പേരാണ് വാഹനങ്ങളിലും മറ്റുമായി ഇവിടെ എത്തുന്നത്. പിന്നെ മണിക്കൂറുകൾ നീണ്ട വിളയാട്ടമാണ്.
പുതുതായി സ്ഥാപിക്കുന്ന പാതയായതിനാൽ തെരുവു വിളക്കുകളില്ല. അതിനാൽ കനത്ത ഇരുട്ടാണിവിടെ. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് പലഭാഗങ്ങളിൽ നിന്നുള്ള ലഹരിസംഘം. രാവേറെ ചെല്ലും വരെ ഇവരുടെ താണ്ഡവമാണ്. കഴിഞ്ഞദിവസം രാത്രി ലഹരിമൂത്ത സംഘം തദ്ദേശീയരെ വെല്ലുവിളിക്കുകയും ഒരാളെ ആക്രമിക്കുകയും ചെയ്തു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സംഘത്തിലെ പ്രധാനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ ഭാഗത്ത് പൊലീസ്-എക്സൈസ് വിഭാഗത്തിന്റെ നിരീക്ഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.