ഫൈബർ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ വഞ്ചി മറിഞ്ഞു. കടലിൽ അകപ്പെട്ട 15 പേരെ മറ്റു യാനങ്ങളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. തിങ്കളാഴ്​ച രാവിലെ 11ഒാടെയാണ് സംഭവം. കൊയിലാണ്ടി ഹാർബറിൽനിന്ന്​ മത്സ്യബന്ധനത്തിനു പോയ വിരുന്നുകണ്ടിയിലെ എസ്.പി.എം ഫൈബർ വഞ്ചിയാണ് ഹാർബറിൽനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെ മറിഞ്ഞത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരയിൽപെട്ടാണ് അപകടം. 15 പേരും കടലിലേക്ക് തെറിച്ചുവീണു. എൻജിൻ, വല എന്നിവ നഷ്​ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്​ടം സംഭവിച്ചു. വി.കെ. സജീവ​െൻറയും വി.കെ. പ്രജീഷി​െൻറയും ഉടമസ്ഥതയിലുള്ളതാണ് വഞ്ചി.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.