കൊയിലാണ്ടി: തീപിടിത്തം, മറ്റ് അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതോടൊപ്പം കൈവിരലുകളിൽ കുടുങ്ങുന്ന മോതിരങ്ങൾ മുറിച്ചു മാറ്റേണ്ട ജോലി കൂടി ചെയ്യേണ്ട അവസ്ഥയാണ് അഗ്നി സുരക്ഷ സേനക്ക്. ഇതിനകം 50ൽ അധികം പേരുടെ മോതിരം ഇവർ മുറിച്ചു മാറ്റി.
കൈവിരലിൽ കുടുങ്ങി നീരുവന്ന് അഴിക്കാൻ പറ്റാതെ വേദനയുമായി അഗ്നി സുരക്ഷ സേന സ്റ്റേഷനിൽ എത്തുന്നവരുടെ എണ്ണം കൂടുകയാണ്.
ഞായറാഴ്ച രണ്ടുപേർ എത്തി. മൂടാടി സ്വദേശി ഏഴു വയസ്സുകാരി സ്റ്റീൽ മോതിരം കുടുങ്ങിയാണ് എത്തിയത്. സ്റ്റേഷനിലെ പരിമിത ഉപകരണങ്ങൾകൊണ്ട് അഴിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ ദന്താശുപത്രിയിൽ കൊണ്ടുപോയി അസി.സ്റ്റേഷൻ ഓഫിസർ പി.കെ. പ്രമോദിെൻറ സാന്നിധ്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി. മനോജ് മണിക്കൂറോളമെടുത്താണ് മോതിരം മുറിച്ചെടുത്തത്.
ചെങ്ങോട്ടുകാവിൽ കിടപ്പുരോഗി വിജയെൻറ (53) വിരലിൽ കുടുങ്ങിയ സ്വർണ മോതിരം അഗ്നിസുരക്ഷ സേന വീട്ടിൽ ചെന്ന് മുറിച്ചു മാറ്റി. സ്റ്റീൽ മോതിരമാണ് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.