കൊയിലാണ്ടി: സന്നദ്ധ സംഘടനയായ തണൽ ലൈഫ് ഫൗണ്ടേഷനുമായി ചേർന്ന് ആരംഭിക്കുന്ന സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷിക്കാരായ വൈശാഖ് പേരാമ്പ്ര, നൂർ ജലീല, സുമി ജോൺ, ജിമി ജോൺ, അബ്ദുല്ല കാട്ടുകണ്ടി, സുരേന്ദ്രൻ കണ്ണൂർ, അൻവർ ഉള്ളൂർ എന്നിവർ ചേർന്നു നടത്തി.
പരിപാടി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന ഇക്കാലത്ത് ചേർത്തുപിടിക്കലിന് സൻമനസ്സ് കാണിക്കൽ ഏറെ പ്രസക്തമാണെന്നും യുവതലമുറ അതിന് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.
കാനത്തിൽ ജമീല എം.എൽ.എ ബ്രോഷർ പ്രകാശനം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ലോഗോ പ്രകാശനം ചെയ്തു. തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, നഗരസഭ കൗൺസിലർമാരായ ഇ.കെ. അജിത്ത്, പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, വൈശാഖ്, ജിഷ പുതിയേടത്ത്, ചന്ദ്രിക, രജീഷ് വെങ്ങളത്തുകണ്ടി, വത്സരാജ് കേളോത്ത്, സുധ, കിപ് ചെയർമാൻ അബ്ദുൽ മജീദ് നരിക്കുനി, നീന സുരേഷ്, വി.ടി. സുരേന്ദ്രൻ, അൻവർ ഇയ്യഞ്ചേരി, സി. സത്യചന്ദ്രൻ, എൻ.കെ. വിജയഭാരതി, മുരളീധര ഗോപാൽ, ലത്തീഫ് കൊയിലാണ്ടി, അൻസാർ കൊല്ലം, അഹമ്മദ് ടോപ്ഫോം, മുഹമ്മദ് പായസറകത്ത്, എന്നിവർ സംസാരിച്ചു. കെ.ടി. മുഹമ്മദ് ഹാഷിം സ്വാഗതവും വി.കെ. ഹാരിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.