കൊയിലാണ്ടി: നഗരസഭ സമ്പൂർണ കുടിവെള്ളപദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി. കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുന്ന പദ്ധതിയുടെ വിതരണശൃംഖല സ്ഥാപിക്കാന്‍ 120 കോടിയുടെ പദ്ധതിക്കാണ് കഴിഞ്ഞദിവസം ചേര്‍ന്ന കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ്ബി) ധനാനുമതി നല്‍കിയത്.
കിഫ്ബി മുഖേന 85 കോടി ചെലവഴിച്ച് നഗരസഭയിലെ വലിയമല, കോട്ടക്കുന്ന്, സിവിൽ സ്റ്റേഷനുസമീപം എന്നിവിടങ്ങളിൽ നേരത്തെ വലിയ ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷനുസമീപം 23 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്, വലിയമലയില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക്, കോട്ടക്കുന്നില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് എന്നിങ്ങനെയാണ് സ്ഥാപിച്ചത്.
ഈ ടാങ്കുകളില്‍നിന്ന് കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ളക്ഷാമം നേരിടുന്ന വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ വിതരണശൃംഖലയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സാധിക്കും. പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ധനാനുമതി കൂടെ ലഭിച്ച സാഹചര്യത്തില്‍ പെട്ടെന്ന് സാങ്കേതികാനുമതി വാങ്ങി പ്രവൃത്തി ആരംഭിക്കാന്‍ കഴിയും.
നഗരസഭയിലെ 15,000 വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് അമൃത് പദ്ധതിയിലൂടെ 22 കോടിയുടെ സംവിധാനം ഏർപ്പെടുത്തുമെന്ന് കാനത്തിൽ ജമീല എം.എൽ.എയും നഗരസഭ വൈസ് ചെയർമാൻ കെ. സത്യനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.