ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം കവർന്ന സംഭവം: പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം കവർന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ജെ.ആർ ഫാഷൻ ജ്വല്ലറിയിൽനിന്നു രണ്ടു പവനോളം സ്വർണം മോഷ്ടിച്ച മുക്കം മൂത്താട്ടിൽ വീട്ടിൽ പ്രകാശനെ (53) മാനന്തവാടിയിൽവെച്ചാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

മേയ് 26ന് രാവിലെയായിരുന്നു മോഷണം. വെള്ളി ആഭരണം ചോദിച്ചെത്തിയ ഇയാൾ കൈയിലുണ്ടായിരുന്ന കുട ജ്വല്ലറിയുടെ മേശപ്പുറത്തുണ്ടായിരുന്ന സ്വർണാഭരണത്തിൽവെച്ച് കവറോടുകൂടി എടുക്കുകയായിരുന്നു. ഇയാൾ പോയ ശേഷമാണ് മോഷണം ശ്രദ്ധയിൽപെട്ടത്. മോഷണ ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു.

സി.ഐ. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.എൽ. അനൂപ്, എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനീഷ്, സി.പി.ഒ സി. നിരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Gold jewelery stolen: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.