കൊയിലാണ്ടി: നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണക്ക് ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് മന്ത്രി പ്രഫ. ആർ. ബിന്ദു സമ്മാനിച്ചു. ആർട്ടിസ്റ്റ് മദനൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.
കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാർഡ് നേടിയ മൃദുല വാര്യർ, വെൺമണി ഹരിദാസ് പുരസ്കാരം നേടിയ കലാനിലയം ഹരി എന്നിവരെ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, പി. അബ്ദുൽ ഷുക്കൂർ, ഡോ. എം.ആർ. രാഘവ വാര്യർ, യു.കെ. രാഘവൻ, കലാമണ്ഡലം സത്യവ്രതൻ, മധുസൂദനൻ ഭരതാഞ്ജലി, കലാനിലയം ഹരി, ഡോ. എൻ.വി. സദാനന്ദൻ, കലാമണ്ഡലം പ്രേം കുമാർ, കെ.പി. ബിജു എന്നിവർ സംസാരിച്ചു. കലാമണ്ഡലം ശിവദാസ് നേതൃത്വം നൽകിയ വിളംബരമേളം, സുനിൽ തിരുവങ്ങൂർ ചിട്ടപ്പെടുത്തി 107 ഗായകർ അണിനിരന്ന സ്വാഗതഗാനം, കഥകളി, പൂക്കാട് കലാലയം ഒരുക്കിയ നൃത്തസംഗീതിക, മോഹിനിയാട്ടം, കേരളനടനം എന്നീ കലാപരിപാടികളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.