കൊയിലാണ്ടി: വീട്ടുപറമ്പിൽ നിർമാണപ്രവൃത്തിക്ക് മണ്ണെടുക്കുമ്പോൾ വിഗ്രഹങ്ങൾ കണ്ടെത്തി. മേലൂർ ശിവക്ഷേത്രത്തിെൻറ പിൻഭാഗത്ത് 300 മീറ്റർ മാറി മേലൂക്കരയിൽനിന്നാണ് ഗരുഡവിഗ്രഹവും ചെമ്പിെൻറ തകിടും ഇന്ദ്രനീലം എന്നു കരുതുന്ന പുരാവസ്തു ശേഖരവും കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അടിത്തറപാകാൻ കുഴിക്കവെയാണ് 50 സെ.മീ. നീളത്തിൽ കുഴി കണ്ടത്. അതിൽനിന്ന്, സ്വർണനിറത്തോടു കൂടിയ താമരമൊട്ട്, നീല നിറത്തോട് കൂടിയ കല്ലിെൻറ ഭാഗം, ചെമ്പിൻതകിട് എന്നിവ ലഭിച്ചു.
ഒരു മീറ്റർ നീളവും 20 സെ.മീ. വീതിയിലുമായിരുന്നു കുഴി. വർഷങ്ങളായി മേലൂർ ശിവക്ഷേത്രത്തിലെ പള്ളിവേട്ട നടന്നുവരുന്ന സ്ഥലമാണിത്. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ കെ. സേതുമാധവൻ എന്നിവർ സ്ഥലത്തെത്തി. വസ്തുക്കൾ സ്റ്റേഷനിലേക്കു മാറ്റി. പുരാവസ്തു വിഭാഗത്തെ വിവരമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.