കൊയിലാണ്ടി: കാപ്പാട് കടപ്പുറത്ത് തിങ്കളാഴ്ച ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. പതാക ഉയർത്തൽ രാവിലെ 11ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച എട്ടു ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫ്ലാഗ് ഉയർത്തൽ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ഓൺലൈനായി നിർവഹിക്കുന്നതോടൊപ്പമാണ് കാപ്പാട് പരിപാടികൾ നടക്കുക.
ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കാണ് ബ്ലൂ ഫ്ലാഗ് സര്ട്ടിഫിക്കേഷന് നൽകുക. ഡെന്മാര്ക്കിലെ ഫൗണ്ടേഷന് ഫോര്‍ എന്‍വയണ്‍മെൻറ് എജുക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സര്ട്ടിഫിക്കേഷന്.
മാലിന്യമുക്ത തീരം, പരിസ്ഥിതിസൗഹൃദ നിർമിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടല്വെള്ളത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനു നിരന്തര പരിശോധന, സുരക്ഷമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ഭിന്നശേഷിസൗഹൃദ പ്രവേശനം തുടങ്ങി 33 മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് ഈ നേട്ടം കൈവരിച്ചത്.
കെ. ദാസന് എം.എല്‍.എ ചെയര്‍മാനും കലക്ടര്‍ സാംബശിവറാവു നോഡല്‍ ഓഫിസറുമായി ബീച്ച് മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായ എ റ്റു ഇെസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണപ്രവൃത്തികൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.