കൊയിലാണ്ടി: കെ റെയിൽ പദ്ധതി വേഗത്തിൽ കമീഷൻ തട്ടാനുള്ള സർക്കാറിെൻറ പദ്ധതിയാണെന്ന് മാഗ്സസെ, സ്റ്റോക്ക്ഹോം പുരസ്കാര ജേതാവ് ഡോ. രാജേന്ദ്ര സിങ്.
വേഗത്തിൽപോകാൻ വേണ്ടിയുള്ള പാതയല്ല ഇത്. കെ റെയിൽ ജനകീയ പ്രതിരോധ സമിതി വെങ്ങളം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിെൻറ 419ാം ദിവസത്തെ ഐക്യദാർഢ്യവുമായി കാട്ടിലപ്പീടിക സമര വേദിയിൽ എത്തിയതായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെ തകർത്തുള്ള സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാൽ സംബന്ധിച്ചു. സമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മുസ്തഫ ഒലിവ്, ബാബു ചെറുവത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.