സ​ഹ​ക​ര​ണ ആ​ശു​പ​ത്രി കെ​ട്ടി​ടം

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഉയരുന്നു

കൊയിലാണ്ടി: സഹകരണ ആശുപത്രിയുടെ അഞ്ചുനില കെട്ടിട നിർമാണം പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോതമംഗലത്ത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ തറവാടു നിന്നിരുന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ കെട്ടിടം നിർമിക്കുന്നത്.

അടുത്ത വർഷത്തോടെ പൂർത്തിയാകും. 150 കിടക്കകളുള്ള കൊയിലാണ്ടിയിലെ ആദ്യ സ്പെഷാലിറ്റി ആശുപത്രിയായി കൊയിലാണ്ടി സഹകരണ ആശുപത്രി മാറും.

ന്യായമായ രീതിയിൽ സ്പെഷാലിറ്റി ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സാധ്യമാകും. 50 കോടി രൂപയോളം വരുന്ന വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ട പൂർത്തീകരണത്തിനു 35 കോടി ചെലവ് പ്രതീക്ഷിക്കുന്നു.

നാഷനൽ കോഓപറേറ്റിവ് ഡെവലപ്മെന്റ് കോർപറേഷനിൽ നിന്ന് കേരള സർക്കാർ വഴി വികസന പദ്ധതികൾക്കുള്ള ധനസഹായം ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തുന്നതിനായി കെ.സി.എച്ച് കെയർപ്ലസ് എന്ന പേരിൽ പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചു.

ഈ പദ്ധതിയിൽ ചേരുന്ന അംഗങ്ങൾക്ക് നിശ്ചിത വാർഷിക വരുമാനവും ഒപ്പം ചികിത്സ ആനുകൂല്യങ്ങളും ഉറപ്പുവരുത്തും. വാർത്തസമ്മേളനത്തിൽ ആശുപത്രി പ്രസിഡന്റ് പി. വിശ്വൻ, വൈസ് പ്രസിഡന്റ് ടി.കെ. ചന്ദ്രൻ, ഡയറക്ടർമാരായ സി. കുഞ്ഞമ്മദ്, മണിയോത്ത് മൂസ, പി.കെ. ഭരതൻ, ആർ.കെ. അനിൽകുമാർ, സെക്രട്ടറി യു. മധുസൂദനൻ എന്നിവർ പങ്കെടുത്തു

Tags:    
News Summary - Koyilandi Co-operative Hospital has its own building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.