കൊയിലാണ്ടി: റെയിൽവേ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റെയിൽവേ തടഞ്ഞു. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തെ സ്ഥലം റെയിൽവേ കൊട്ടിയടച്ചു. മെറ്റൽയാർഡ് മേഖലകളിലാണ് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് റെയിൽവേ പിഴ ഈടാക്കിയിരുന്നു.
ജില്ല വിട്ടുപോകുന്ന ഉദ്യോഗസ്ഥരും മറ്റു ജോലിക്കാരുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ കൂടുതലും. വ്യാഴാഴ്ച അവധിദിവസമായതിനാൽ വാഹനങ്ങൾ കുറവായിരുന്നു.
നടപടി സ്വീകരിക്കുമ്പോൾ മൂന്നു കാറുകളും 27 ബൈക്കുകളും പാർക്ക് ചെയ്തിരുന്നു. റെയിൽവേയുടെ മലബാർ ഭാഗത്തേക്കുള്ള മെറ്റൽ യാർഡിന് പാർക്കിങ് തടസ്സം സൃഷ്ടിച്ചതോടെയാണ് റെയിൽവേ കർശന നടപടികളുമായി രംഗത്തുവന്നത്.
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചശേഷമാണ് നടപടി. ഇരുമ്പുബീമുകൾ സ്ഥാപിക്കുകയും ഒരു ഭാഗം വാതിൽ വെച്ച് താഴിട്ടുപൂട്ടുകയും ചെയ്തു. ഷൊർണൂർ മുതൽ മംഗളൂരു വരെ മെറ്റൽയാർഡുകളിൽ പാർക്കിങ് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.