കൊയിലാണ്ടി: ശാസ്ത്ര സാങ്കേതികരംഗത്തെ ആധുനിക കാഴ്ചപ്പാടും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വിളിച്ചോതി റവന്യൂ ജില്ല ശാസ്ത്ര-ഗണിതശാസ്ത്ര - സാമൂഹിക ശാസ്ത്ര - പ്രവൃത്തി പരിചയ മേള തുടങ്ങി. ആധുനിക കാലത്ത് പുതിയ ചിന്തകളും കണ്ടുപിടിത്തങ്ങളും കൗമാരക്കാർ വിഭാവനം ചെയ്തു. കരകൗശലത്തിലും അവർ തിളങ്ങി.
ആദ്യ ദിനത്തിൽ 123 പോയന്റുകളുമായി മേലടി ഉപജില്ല ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 122 പോയന്റുകൾ ലഭിച്ച മുക്കം ഉപജില്ല രണ്ടാം സ്ഥാനത്തും 119 പോയന്റുകൾ കരസ്ഥമാക്കി കോഴിക്കോട് റൂറല്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. ഐ.ടി മേളയില്‍ 40 പോയന്റുകൾ സ്വന്തമാക്കി ചോമ്പാല ഉപജില്ല മുന്നിട്ടുനിൽക്കുന്നു. 31 പോയന്റുകൾ നേടി പേരാമ്പ്ര ഉപജില്ല രണ്ടാം സ്ഥാനത്തും 30 പോയന്റുകൾ നേടി ഫറോക്ക് ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. സോഷ്യല്‍ സയന്‍സ് മേളയില്‍ 68 പോയന്റുകളുള്ള കുന്നുമ്മല്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 49 പോയന്റുകൾ ലഭിച്ച പേരാമ്പ്ര ഉപജില്ല രണ്ടാം സ്ഥാനത്തും 45 പോയന്റുകളോടെ കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്തും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.