യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊയിലാണ്ടി: യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഫറോക്ക് പുനാക്കിൽ പരേതനായ അബ്​ദുറഹിമാ​െൻറയും ജമീലയുടെയും ഏകമകൻ ജംഷിദി െൻറ (30) മരണത്തെ കുറിച്ചാണ് അന്വേഷണം. 2019 ആഗസ്​റ്റ്​ 29ന് രാത്രി എട്ടു മണിയോടെ പൂക്കാട് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണുകയായിരുന്നു. കോഴിക്കോട് ജി.എസ്.ടി ബിൽ ശരിയാക്കി കൊടുക്കുന്ന ഓഫിസിൽ 20,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു. സംഭവം നടന്ന ദിവസം കൊയിലാണ്ടി പൂക്കാട് ഒരു കടയിൽ ബില്ല് ശരിയാക്കാനെത്തുകയും ആറു മണിയോടെ തിരിച്ചുപോകുകയും ചെയ്തിരുന്നു.

ആത്മഹത്യയെന്നായിരുന്നു പൊലീസി​െൻറ ആദ്യ നിഗമനം. പിന്നീടത് അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു. എന്നാൽ, ജംഷിദുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന രണ്ടു പെൺകുട്ടികളെ ചോദ്യം ചെയ്യാനോ അവരുടെ അക്കൗണ്ടിലേക്കുപോയ 15 ലക്ഷത്തോളം രൂപയെപ്പറ്റി അന്വേഷണം നടത്താനോ തുനിഞ്ഞില്ല. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മാതാവ് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസനെ കേസ് പുനരന്വേഷിക്കാൻ ഡി.ജി.പി ചുമതലപ്പെടുത്തിയത്. അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി സംഭവസ്ഥലം സന്ദർശിച്ചു. മരണം സംഭവിച്ച സമയത്ത്​ പൂക്കാട് ഒരു സൂപ്പർമാർക്കറ്റിൽ വന്ന് റെയിൽവേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാര​െൻറ നിരീക്ഷണ കാമറയിലെ ദൃശ്യം ശേഖരിച്ചു.

ജംഷിദി​െൻറ മൃതദേഹം കാണാൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി കരഞ്ഞ്​ തിരിച്ചുപോയ അജ്ഞാതരായ യുവതിയെയും യുവാവിനെയും കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷണത്തിൽ കൊയിലാണ്ടി പൊലീസിന്​ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇരുപതോളം പേരെ ഇതിനകം ചോദ്യം ചെയ്തു. ജംഷിദി​െൻറ അക്കൗണ്ടിൽനിന്ന്​ പണം പോയതിനെപ്പറ്റിയും അന്വേഷണം നടക്കുന്നു. 

Tags:    
News Summary - man found dead as train hit; crime branch starts enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.