കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിൽ തുടങ്ങി നീറ്റ് പരീക്ഷ പരിശീലനത്തിൽ ഉന്നത നേട്ടം കൊയ്യുകയാണ് കോഴിക്കോട് കൊയിലാണ്ടിയിലെ ഡോ. ജേപീസ് ക്ലാസസ് മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്റർ.
ആദ്യ നീറ്റ് പരിശീലന ബാച്ചിൽ 50 ശതമാനത്തിലധികംപേർക്ക് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. കൊയിലാണ്ടിയിലെ ക്ലിനിക്കിൽനിന്ന് തുടങ്ങി കേരളത്തിലെ മുൻനിര എൻട്രൻസ് പരിശീലന കേന്ദ്രമായി മാറിയ ഡോ. ജേപീസ് ക്ലാസസിന്റെ വിജയവഴികളെക്കുറിച്ച് ഡോ. ജിപിൻലാൽ ശ്രീനിവാസൻ പറയുന്നു.
മെഡിക്കൽ പരീക്ഷ പരിശീലന രംഗത്ത് എന്തുകൊണ്ട് ഓൺലൈൻ സാധ്യത ഉപയോഗിച്ചുകൂടാ എന്ന ചിന്തയിൽനിന്നാണ് ആദ്യമായി 2020 മേയ് അഞ്ചിന് ഡോ. ജേപീസ് ക്ലാസസിന്റെ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. കൊയിലാണ്ടിയിലെ ക്ലിനിക്കിൽ രോഗികൾ കുറവുള്ള സമയത്താണ് ക്ലാസ് റെക്കോഡ് ചെയ്തിരുന്നത്. ഞങ്ങൾ ഒമ്പത് സുഹൃത്തുക്കളുണ്ടായിരുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയും വാട്സ്ആപ് ഫയലുകളായും കുട്ടികൾക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്.
യുട്യൂബ് ചാനലിലേക്ക്
2020 മേയിൽ യുട്യൂബ് ചാനൽ തുടങ്ങി. ആ വർഷം നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയതോടെ പഠിച്ച കാര്യങ്ങൾ മറന്നുപോകുമോയെന്ന പേടി കുട്ടികൾക്കുണ്ടായിരുന്നു. പഠിച്ച കാര്യങ്ങൾ ഒന്നുകൂടി മനസ്സിൽ ഉറപ്പിക്കാൻ സഹായിക്കുന്നതായിരുന്നു ക്ലാസുകൾ. ആദ്യ വിഡിയോതന്നെ ഒരുദിവസംകൊണ്ട് കുട്ടികൾ ഏറ്റെടുത്തു. കമന്റുകളിലൂടെ കുട്ടികൾ അവർക്ക് ആവശ്യമുള്ള കണ്ടന്റുകൾ ആവശ്യപ്പെട്ടു. ഒന്നരമാസംകൊണ്ട് പതിനായിരത്തിലധികം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു.
ആദ്യ ബാച്ചിൽ 160 പേർക്ക് അഡ്മിഷൻ നൽകി. അതിൽ 61 പേർ എം.ബി.ബി.എസിന് അഡ്മിഷൻ നേടി. കേരളത്തിലെ ഏറ്റവും മികച്ച റിസൽട്ട് ജേപീസ് ക്ലാസസിന് തന്നെയായിരുന്നു. അതോടെ പലയിടങ്ങളിൽനിന്നായി വിദ്യാർഥികൾ എത്താൻ തുടങ്ങി. സൗകര്യങ്ങൾ വർധിപ്പിച്ച് എട്ട് ബാച്ച് അഡ്മിഷനെടുത്തു. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പിന്നീട് വന്നവർക്ക് അഡ്മിഷൻ നൽകാൻ കഴിഞ്ഞില്ല. തുടർ വർഷവും മികച്ച റിസൽട്ട് ഉണ്ടാക്കാൻ കഴിഞ്ഞു.
ജേപീസ് ക്ലാസസ് ഈ വർഷം മുതൽ ഇന്റഗ്രേറ്റഡ് ബാച്ച് സംവിധാനവും ഒരുക്കുന്നുണ്ട്. അമൃത വിദ്യാലയവുമായി ചേർന്നാണ് ഈ ഇന്റഗ്രേറ്റഡ് ബാച്ചിന്റെ പ്രവർത്തനം. ജേപീസ് ക്ലാസസിന്റെ പുതിയൊരു കാൽവെപ്പുകൂടിയാണിത്. മെഡിക്കൽ മേഖലയോട് താൽപര്യമുള്ള, തിരഞ്ഞെടുക്കുന്ന, വിദ്യാർഥികൾക്ക് ജേപീസിലെ അധ്യാപകർ ക്ലാസെടുക്കും. ഭാഷാ വിഷയങ്ങൾ സ്കൂളും മറ്റ് വിഷയങ്ങൾ ജേപീസും കൈകാര്യം ചെയ്യുന്ന രീതിയിലാണ് പ്രവർത്തനം.
ബോർഡ് എക്സാം കണ്ടന്റിനുപുറമെ എൻട്രൻസ് പരീക്ഷ കണ്ടന്റും ജേപീസ് നൽകും. എൻട്രൻസിന് താൽപര്യമള്ള വിദ്യാർഥികൾക്ക് ഈ ബാച്ചിൽ ചേരാൻ അവസരമുണ്ടാകും. പ്ലസ്ടുവിനൊപ്പംതന്നെ എൻട്രൻസും എഴുതി അഡ്മിഷൻ ലഭിക്കുന്ന വിധത്തിലാണ് ഇന്റഗ്രേറ്റഡ് ബാച്ച് തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം പ്ലസ്വൺ, പ്ലസ്ടു വിദ്യാർഥികൾക്കുള്ള ട്യൂഷൻ ബാച്ചും ഡോ. ജേപീസ് ക്ലാസസ് തുടങ്ങിയിരുന്നു. അവധി ദിവസങ്ങളിലായിരിക്കും ഈ ക്ലാസുകൾ നടക്കുക. ഏഴ് ബാച്ചുകൾക്കായി ഇതിനകം ക്ലാസുകൾ നടക്കുന്നുണ്ട്. ഓൺലൈൻ ബാച്ചിന്റെ പ്രവർത്തനവും പുനരാരംഭിക്കാൻ സാധിച്ചു.
അഞ്ച് ഓഫ്ലൈൻ ബാച്ചും ഒരു ഓൺലൈൻ ബാച്ചുമാണ് ഇപ്പോഴുള്ളത്. എല്ലാ വിദ്യാർഥികളോടും നേരിട്ട് സംസാരിച്ച് അവരുടെ പൾസ് മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഡോ. ജേപീസ് ക്ലാസസിന്റെ വിജയത്തിനുപിന്നിലെ പ്രധാന കാര്യം. ഇതിനായി പ്രത്യേക മെന്റർഷിപ്പിന്റെയോ ഓറിയന്റേഷൻ ക്ലാസിന്റെയോ ആവശ്യം വരുന്നില്ല.
ഉയർന്ന വിജയശതമാനമാണ് ഡോ. ജേപീസ് ക്ലാസസിന്റെ വിജയം. വിദ്യാർഥികൾക്ക് മാനസിക സംഘർഷം ഒഴിവാക്കി ആസ്വദിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. വിദ്യാർഥികൾക്കായി സ്കോളർഷിപ്, ഹോസ്റ്റൽ സംവിധാനങ്ങളും നൽകിവരുന്നുണ്ട്. നീറ്റിൽ 500 മാർക്കിൽ കൂടുതൽ സ്കോർ ചെയ്ത വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ നൽകേണ്ടതില്ല.
550 മാർക്കിനു മുകളിലുള്ളവർക്ക് ഹോസ്റ്റൽ സംവിധാനവും സൗജന്യമായി നൽകിവരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഫീസില്ലാതെ തന്നെ പഠിക്കാനുള്ള സംവിധാനവും സൗജന്യ ഹോസ്റ്റൽ സൗകര്യവും ഡോ. ജേപീസ് ക്ലാസസ് ഒരുക്കിനൽകും. പണമില്ലാത്തതിനാൽ ആർക്കും ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതിരിക്കരുത്.
കൊയിലാണ്ടി ആസ്ഥാനമാക്കി കോഴിക്കോട്ടും കണ്ണൂരും ബ്രാഞ്ചുകൾ തുടങ്ങാനാണ് തീരുമാനം. അടുത്ത വർഷം മുതൽ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പഠിച്ചിറങ്ങുന്ന കുട്ടികൾ മെഡിക്കൽ സ്ട്രീമിൽ എവിടെയെങ്കിലും എത്തിയിരിക്കണം എന്ന ലക്ഷ്യമാണ് ജേപീസിന്റെ വിജയത്തിനു പിന്നിൽ.
നീറ്റ് പരിശീലനം നൽകിയ ഓരോ ബാച്ചിലും എം.ബി.ബി.എസ് അഡ്മിഷൻ നേടിയത് 50ശതമാനത്തിലധികംപേർ. എയിംസ് അഡ്മിഷനടക്കമുള്ള നേട്ടം. മാർക്കറ്റിങ് തന്ത്രങ്ങളല്ല, വിദ്യാർഥികളിൽ അർപ്പിക്കുന്ന ആത്മവിശ്വാസവും ചിട്ടയായ അധ്യാപനവുമാണ് ഡോ. ജേപീസ് ക്ലാസസിനെ കേരളത്തിലെ ഏറ്റവുംകൂടുതൽ വിജയശതമാനമുള്ള എൻട്രൻസ് പരിശീലന സ്ഥാപനമാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.