കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അർധ അതിവേഗ റെയിൽ പ്രധാന ചർച്ചയാകുന്നു. ഇരകളോടൊപ്പം നിൽക്കുന്നവർക്കു മാത്രം വോട്ടെന്ന തീരുമാനവുമായി പലരും രംഗത്തെത്തി.
'കിടപ്പാടം നഷ്ടപ്പെടുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നവർക്ക് ഈ വീട്ടിൽനിന്നു വോട്ടില്ല' എന്ന പോസ്റ്ററുകൾ വീടുകളിലെ ഗേറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
പദ്ധതി നടപ്പായാൽ നൂറുകണക്കിനു കുടുംബങ്ങളാണ് കൊയിലാണ്ടി മേഖലയിൽ വഴിയാധാരമാവുക. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു ദുരന്തം കെ റെയിൽ പദ്ധതി എന്ന പേരിൽ പ്രത്യക്ഷപ്പെട്ടത്.
കെ റെയിൽ ഇരകളെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാർ. ഇരകൾ ഒന്നിച്ചു നിന്നാൽ പലരുടെയും വിജയമോഹങ്ങൾ വാടിക്കരിയും.
അതിനാലാണ് കെ. റെയിൽ വരില്ല. വെറും സർവേ മാത്രമാണു നടത്തുന്നത് എന്നൊക്കെ പറഞ്ഞുള്ള ആശ്വസിപ്പിക്കൽ. അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധ സമിതികൾ രൂപവത്കരിച്ച് പല ഭാഗത്തും ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.