കൊയിലാണ്ടി: ബോംബെന്ന് കരുതി പരിശോധന നടത്തിയപ്പോൾ മൈദമാവാണെന്ന് തിരിച്ചറിഞ്ഞു. ശനിയാഴ്ച രാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രം ഗ്രൗണ്ടിനു സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. മൂന്നു സ്റ്റീൽ ബോംബുകളും വടിവാളും കണ്ടെത്തിയതായി കൊയിലാണ്ടി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് സ്റ്റീൽ പാത്രത്തിനുള്ളിൽ മൈദമാവാണെന്ന് മനസ്സിലായത്. പരിഭ്രാന്തി സൃഷ്ടിക്കാൻ ആരോ ചെയ്ത പണിയാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.