കൊയിലാണ്ടി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 18അംഗ സംഘം കേരളത്തിനായി എന്താണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. 18 പേരും കഴിഞ്ഞ അഞ്ചുവർഷവും കേന്ദ്രത്തിൽ മോദി സർക്കാറിനൊപ്പമല്ലേ നിന്നത്. കേരളത്തോട് കാണിക്കുന്ന അവഗണന ബോധ്യപ്പെടുത്തണമെന്ന് എം.പിമാരുടെ യോഗത്തിൽ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേരളത്തെ കുറ്റപ്പെടുത്തി ബി.ജെ.പി സർക്കാറിന് അനുകൂലമായ നിലപാട് എടുക്കുകയല്ലേ കോൺഗ്രസ് ചെയ്തതെന്ന് പിണറായി വിജയൻ ചോദിച്ചു. കൊയിലാണ്ടിയിൽ കെ.കെ. ശൈലജയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയർമാൻ രാമചന്ദ്രൻ കുയ്യാണ്ടി അധ്യക്ഷത വഹിച്ചു. കാമറാമാനും സംവിധായകനുമായ അഴകപ്പൻ പങ്കെടുത്തു. കെ.കെ. ശൈലജ, എം.വി. ശ്രേയാംസ് കുമാർ, അഹമ്മദ് ദേവർ കോവിൽ, ആർ. ശശി, കെ.കെ. മുഹമ്മദ്, പി. വിശ്വൻ, എം.പി. ശിവാനന്ദൻ, ഇ.കെ. അജിത്ത്, എൻ.കെ. ഭാസ്കരൻ, ടി.എം. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കെ. ദാസൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.