പക്ഷികൾ കൂടിളക്കി; കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

കൊയിലാണ്ടി: മുചുകുന്നിൽ കടന്നൽക്കുത്തേറ്റു നിരവധിപേർക്ക് പരിക്ക്. ആറാം വാർഡിലെ ചാക്കര റോഡിനടുത്താണ് കടന്നൽക്കൂടിളകിയത്. വേലായുധൻ പാറോൽ മിത്തലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഷിനോജ് കുരുന്നംവീട്ടിൽ, ഭാര്യ ഐശ്വര്യ എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാധവൻ എളാർവീട്ടിലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷികൾ കൂടിളക്കിയപ്പോൾ പ്രകോപിതരായ കടന്നലുകളാണ് കുത്തിയതെന്നാണ് പറയപ്പെടുന്നത്. കടന്നൽക്കൂട്ടം ഇളകിയതിനാൽ രാത്രിയിൽ മാത്രമേ കൂട് കണ്ടെത്താൻ കഴിയൂ. പ്രദേശത്തുകൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

Tags:    
News Summary - people were injured due to wasp stings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.