പോക്സോ: പ്രതിക്ക് ആറു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

കൊ​യി​ലാ​ണ്ടി: പ​തി​നേ​ഴു​കാ​രി​യെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. വ​ട​ക​ര പാ​ക്ക​യി​ൽ സ്വ​ദേ​ശി ആ​ന​പ്പാ​ന്റെ​വി​ട റി​നീ​ഷ് കു​മാ​റി​നെ​യാ​ണ് (42) കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ശി​ക്ഷി​ച്ച​ത്.

പി​ഴ​സം​ഖ്യ​യി​ൽ ഒ​രു ല​ക്ഷം പ​രാ​തി​ക്കാ​രി​ക്കു ന​ൽ​ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം​കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2020ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്കു യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തി​രു​ന്ന പ്ര​തി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കേ​സ്.

പെ​ൺ​കു​ട്ടി ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് നാ​ദാ​പു​രം അ​സി. സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് അ​ങ്കി​ത് അ​ശോ​ക​നാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - POCSO-Accused sentenced to six years in prison and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.