പോക്സോ; ആറു വർഷം തടവും പിഴയും

കൊ​യി​ലാ​ണ്ടി: 10 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം പി​ഴ​യും. പേ​രാ​മ്പ്ര ക​നാ​ൽ​മു​ക്ക് കി​ഴ​ക്കേ ക​രു​വാ​ഞ്ചേ​രി വീ​ട്ടി​ൽ ദാ​സ​നെ​യാ​ണ് (60) കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2021ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പേ​രാ​മ്പ്ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ബേ​ബി മാ​ത്യു​വാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - pocso case-imprisonment for six years and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.