കൊയിലാണ്ടി: കോവിഡ് വാക്‌സിന്‍ വിതരണത്തിൽ മുസ്ലിംലീഗ് വാർഡ് കൗണ്‍സിലര്‍ രാഷ്ട്രീയ പക്ഷപാതം കാണിച്ചെന്ന് ആരോപണം. കൊയിലാണ്ടി നഗരസഭ 42ാം വാർഡ് കൗൺസിലർ കെ.എം. നജീബിന്‍റെ വീട്ടുപടിക്കലും വാർഡിലും ഇടതുമുന്നണി ധർണ നടത്തി. കഴിഞ്ഞ ദിവസം കൗൺസിലറുടേതായി പുറത്തു വന്ന ഫോണ്‍ സന്ദേശം സത്യ പ്രതിജ്ഞ ലംഘനമാണെന്നാരോപിച്ചും കൗൺസിലറുടെ രാജി ആവശ്യപ്പെട്ടു മായിരുന്നു ധർണ.
വാക്‌സിനു വേണ്ടിയുള്ള കൂപ്പണ്‍ തന്‍റെ വാർഡിലേയും മറ്റു വാർഡുകളിലേയും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്ന രീതിയിലുള്ള കൗണ്‍സിലറുടെ ശബ്ദ സന്ദേശം വിവാദമായിരുന്നു. വീടിനു മുന്നിലെ സമരം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രന്‍, എന്‍.കെ. ഭാസ്‌കരന്‍, എം. പത്മനാഭന്‍, സി.കെ ഹമീദ് എന്നിവര്‍ സംസാരിച്ചു. കൊല്ലം അങ്ങാടിയിൽ നടന്ന ധർണ എസ്. സുനിൽ മോഹൻ ഉദ്ഘാടനംചെയ്തു. വാര്‍ഡില്‍ വിവിധ കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ ധര്‍ണകളില്‍ കെ. ചിന്നന്‍, പി.പി. രാജീവന്‍, പി.കെ. ഷൈജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.