കൊയിലാണ്ടി: വികസന പ്രവർത്തനത്തിനിടെ കുടിവെള്ളം നഷ്ടമാകുന്ന മരളൂർ നിവാസികൾ പ്രക്ഷോഭത്തിൽ. നന്തി -ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പനിച്ചിക്കുന്ന് ശുദ്ധജല പദ്ധതിയുടെ കിണറും പമ്പ് ഹൗസും മണ്ണിട്ട് നികത്തുന്നതാണ് അമ്പതോളം വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്.
പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല. കിണർ മൂടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം കിണറിനു വലയം ചെയ്ത് പ്രതിഷേധിച്ചു. മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.ടി. രാജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, കെ.ടി. സിജേഷ്, എ.പി. സുധീഷ്, സി.ടി. ബിന്ദു, പി.കെ. സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.