കൊയിലാണ്ടി: കോമത്തുകരയിൽ റോഡരിക് ഇടിയുന്നത് വൻ ഭീഷണിയായി. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണം നടക്കുന്ന മേഖലയാണിത്. ബൈപാസ് റോഡിനു കുറുകെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതക്കായി മേൽപാലം പണിയുന്നതിനു സമീപം താൽക്കാലികമായി ഉണ്ടാക്കിയ റോഡിന്റെ വശങ്ങളാണ് കനത്ത മഴയെ തുടർന്ന് തകരുന്നത്.
30 അടിയോളം ഉയരത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. കുറെ ഭാഗം ഇടിഞ്ഞുതാണു. പല ഭാഗത്തും വിള്ളലുകളുണ്ട്. ഇവയും ഏതു നിമിഷവും തകർന്നുവീഴാം. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. കണ്ടെയ്നർ ഉൾപ്പെടെയുള്ളവ ഓരംചേർന്നുപോകുമ്പോൾ അപകടസാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.