കൊയിലാണ്ടി: നഗരത്തിൽ അഞ്ചു സ്ഥാപനങ്ങളിൽ മോഷണശ്രമം. നഗരസഭ ബസ്സ്റ്റാൻഡ് ബപ്പൻകാട് ലിങ്ക് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്.
രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് മർച്ചൻറ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ ആവശ്യപ്പെട്ടു.
മർച്ചൻറ്സ് അസോസിയേഷൻ യോഗത്തിൽ കെ.കെ. നിയാസ്, കെ.കെ. ഗോപാലകൃഷ്ണൻ, സി.കെ. സുനിൽപ്രകാശ്, പി. നൗഷാദ് എന്നിവർ സംസാരിച്ചു. ഏകോപന സമിതി യോഗത്തിൽ കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.എം. രാജീവൻ, ടി.പി. ഇസ്മായിൽ, ശറഫുദ്ദീൻ, എം. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.