നന്തിബസാർ: ദേശീയ അവാർഡായി ലഭിച്ച പതിനായിരം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് നൽകി വിദ്യാർഥി മാതൃകയായി. ചിങ്ങപുരം സി.കെ.ജി ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി കെ.അദ്വൈത് ആണ് അവാർഡ് തുകയായ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധനായത്.
കാർഷിക മേഖലയിൽ നൂതന ആശയം അവതരിപ്പിച്ചതിനാണ് നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും , ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് അദ്വൈതിന് ഇൻസ്പയർ അവാർഡ് നൽകിയത്.
അവാർഡ് വിവരം അറിഞ്ഞപ്പോൾ തന്നെ തുക കോവിഡ് പ്രവർത്തങ്ങൾക്ക് സംഭാവനയായി നൽകാൻ അദ്വൈത് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.
തുടർന്ന് നിയുക്ത എം.എൽ.എ. കാനത്തിൽ ജമീലക്ക് തുക കൈമാറി.കാർഷിക മേഖലയിൽ അഞ്ച് തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മൾട്ടി പർപ്പസ് വാഹനം നിർമ്മിച്ച് ശ്രദ്ധേയനായ വിദ്യാർഥിയാണ് അദ്വൈത്.
ഈ കണ്ടുപിടുത്തത്തെ തുടർന്ന് കേരള ഡെവലപ്മന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിൽ അദ്വൈതിന് അംഗത്വം ലഭിക്കുകയും , മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
സി.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും , കോൺഗ്രസ്സ് തിക്കോടി മണ്ഡലം പ്രസിഡൻറുമായ രാജീവൻ കൊടലൂരിെൻറയും , ഇതേ സ്കൂളിലെ അധ്യാപികയായ ജയന്തിയുടെയും മകനാണ് . പുറക്കാട് എം.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനി അഥീന സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.