കൊയിലാണ്ടി: ചന്ദനമരം മുറിച്ചുകടത്താനുള്ള ശ്രമം പൊലീസിന്‍റെ സന്ദർഭോചിത ഇടപെട ൽ കാരണം വിഫലമായി. കീഴരിയൂർ ആവണിക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ സ്ഥലത്തെ ചന്ദന മരമാണ് മുറിച്ചത്. പൊലീസ് എത്തുമ്പോൾ മരംമുറി നടക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘത്തിലുള്ളവർ ഓടി രക്ഷപ്പെട്ടു.
ഇവര്‍ എത്തിയ വെള്ള മാരുതി സിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.നാലു പേരാണുണ്ടായിരുന്നത്. കൊയിലാണ്ടി പൊലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സി. ഐ എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം.എൽ.അനൂപ്, എ.എസ്.ഐ അഷറഫ്, സി.പി.ഒ.സുബിൻ എന്നിവരാണ് ചന്ദന മരംമുറിക്കുന്ന സ്ഥലത്ത് എത്തിയത്. KL 56 സി. 441 നമ്പർ ഷിഫ്റ്റ് കാർ പൊ ലീസ് കസ്റ്റഡിയിലെടുത്തു. മുറിച്ചിട്ട 21 മരക്കഷണങ്ങൾ, നാലു കൊടുവാൾ, ചെറിയ മഴു, രണ്ട് ഈർച്ചവാൾ, മൺവെട്ടി എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ നിന്നു രണ്ടു മൊബൈൽ ഫോണുകൾ ലഭിച്ചു. കാറിന്റെ ഉടമ മഞ്ചേരി സ്വദേശിയാണെന്ന് വ്യക്തമായി. ഇയാളെ പറ്റി വിവരം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.