കൊയിലാണ്ടി: കുട്ടികൾക്ക് അറിവ് പകർന്നുനൽകി പൂക്കാട് കലാലയത്തിന്റെ 'കളിയാട്ടം' സമാപിച്ചു. ആറു ദിവസം നീണ്ട പരിപാടിയിൽ 400ഓളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പിന് അനുബന്ധമായി നടത്തിയ തിയറ്റർ ഫെസ്റ്റിൽ നാടകങ്ങൾ, മുടിയേറ്റ്, ശീതങ്കൻ തുള്ളൽ, കഥകളി, തായമ്പക, നൃത്ത ശിൽപങ്ങൾ എന്നിവ അരങ്ങേറി. കൊച്ചു കുട്ടികൾക്ക് നടത്തിയ കുട്ടിക്കളിയാട്ടം ശ്രദ്ധേയമായി. സമാപന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളും കുട്ടികളും ക്യാമ്പനുഭവങ്ങൾ വിശദീകരിച്ചു. എ.കെ. രമേശ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മനോജ് നാരായണൻ, എ. അബൂബക്കർ എന്നിവർ ക്യാമ്പ് അവലോകനം നടത്തി. വർക്കിങ് ചെയർമാൻ സി.വി. ബാലകൃഷ്ണൻ, ജനറൽ കൺവീനർ കെ. ശ്രീനിവാസൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. അശോകൻ കോട്ട് സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.