കൊയിലാണ്ടി: ഇരുവൃക്കകളും തകരാറിലായ യുവാവിെൻറ ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. നഗരസഭ വാർഡ് 23 താനിക്കുഴി മീത്തൽ റനീഷിെൻറ (43) ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ശ്രമം. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് റനീഷ്. നഗരസഭ കൗൺസിലർ ജമാൽ (ചെയർമാൻ), വി.സി. രവീന്ദ്രൻ (കൺവീനർ), ഷംസുദ്ദീൻ കണ്ണങ്കോട്ട് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് പ്രവർത്തനം തുടങ്ങിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വൃക്ക രോഗ വിഭാഗത്തിലാണ് ചികിത്സ. ഡയാലിസിസ് ചെയ്തുവരുകയാണ്. ഇരുവൃക്കകളും ചുരുങ്ങിയതിനാൽ എത്രയുംപെട്ടെന്ന് സർജറി ചെയ്യണമെന്നാണ് ഡോകടർമാരുടെ നിർദേശം. റനീഷ് ചികിത്സാസഹായ കമ്മിറ്റി ഫെഡറൽ ബാങ്ക് കൊയിലാണ്ടി ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. A/C No: 14070100230447. Bank: Federal Bank. Branch: Koyilandy. IFS Code: FDRL0001407. Google Pay: 9995599521. Phone Pay: 9995599521
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.