കൊയിലാണ്ടി: മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി. അഗ്നിരക്ഷ സേന താഴെ ഇറക്കി. ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപം പ്രഭാവലയം ശ്രീലതയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ 30 അടിയുള്ള ചളിർ മരം മുറിക്കാൻ കയറിയ സതീശനാണ് മരത്തിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. വീട്ടുകാരനായ പ്രിയദർശൻ പെട്ടെന്ന് മരത്തിൽ കയറി സതീശനെ താങ്ങിനിർത്തി. ഇദ്ദേഹത്തിന് അൽപസമയം ബോധവും നഷ്ടമായി. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന സുരക്ഷവല ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.
എ.എസ്.ടി.ഒ മാരായ പി.കെ. പ്രമോദ്, മജീദ്, ജനാര്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിജു, സിജിത്ത്, അരുൺ, സനിൽരാജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമകുമാർ, ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.