കൊയിലാണ്ടി: കല്യാണ ദിനത്തിലും സേവന പ്രവർത്തനത്തിനു മുൻതൂക്കം നൽകി യുവാവ്. ഡി.വൈ.എഫ്.ഐ വെങ്ങളം ഈസ്റ്റ് യൂനിറ്റ് സെക്രട്ടറിയായ അർജുൻ ആണ് വിവാഹ ദിനത്തിലും സേവനത്തിൽ സജീവമായത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണത്തിനു തന്റെ യൂനിറ്റിൽനിന്നുള്ള 348 പൊതിച്ചോർ ശേഖരിച്ച് രാവിലെ 10.30ന് ആശുപത്രിയിലേക്കുള്ള സംഘത്തെ യാത്രയാക്കിയ ശേഷമാണ് 11 മണിക്ക് അർജുൻ വിവാഹ വേദിയിൽ എത്തിയത്. വെങ്ങളം ഐശ്വര്യ നിവാസിൽ സാമിയുടെയും റീനയുടെയും മകനാണ്. വെങ്ങളം കല്ലട വടക്കയിൽ ചിറങ്ങോട് സത്യന്റെയും ഷീനയുടെയും മകൾ അനാമികയാണ് വധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.