കൊ​യി​ലാ​ണ്ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ക്ലാ​സ് മു​റി​യി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​യ​നി​ല​യി​ൽ

പരിശീലനത്തിനിടെ ക്ലാസ് മുറിയിൽ ടൈലുകൾ പൊട്ടിത്തെറിച്ചു

കൊ​യി​ലാ​ണ്ടി: അ​ധ്യാ​പ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്ക​വെ മു​റി​യി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. കൊ​യി​ലാ​ണ്ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് സം​ഭ​വം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹ്യു​മാ​നി​റ്റീ​സ് ക്ലാ​സ് മു​റി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ന്നി​രു​ന്ന​ത്. ഇ​വി​ടെ​യു​ള്ള ടൈ​ലു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​നും ക്ലാ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്നു.

ര​ണ്ട​ടി നീ​ള​വും ര​ണ്ട​ടി വീ​തി​യു​മു​ള്ള ടൈ​ലു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. 10 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ടൈ​ലു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്. അ​ത്ര​ത​ന്നെ വി​സ്തീ​ർ​ണ​ത്തി​ൽ ടൈ​ലു​ക​ൾ പൊ​ങ്ങി​നി​ൽ​ക്കു​ക​യു​മാ​ണ്. ക​ടു​ത്ത ചൂ​ടി​ൽ ത​റ വി​ക​സി​ച്ച​പ്പോ​ൾ പൊ​ട്ടി​യ​താ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

2015ൽ ​നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കെ​ട്ടി​ടം. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​വും കാ​ര​ണ​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. യു.​എ​ൽ.​സി.​സി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ക്ലാ​സ് മു​റി​യി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​യ സം​ഭ​വം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Tiles exploded in the classroom during training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.