representational image 

പർദ ധരിച്ച് യാത്ര; പിടിയിലായ പൂജാരിയെ രക്ഷിതാവിനൊപ്പം വിട്ടയച്ചു

കൊയിലാണ്ടി: പർദ ധരിച്ചെത്തി ഓട്ടോയിൽ യാത്ര ചെയ്യാനെത്തിയപ്പോൾ പിടിയിലായ ക്ഷേത്രപൂജാരിയെ പൊലീസ് രക്ഷിതാവിനൊപ്പം വിട്ടയച്ചു. കൽപറ്റ പുത്തൂർവയൽ കോട്ടയിൽ ജിഷ്ണുവാണ് (28) പർദ ധരിച്ചെത്തി കൊയിലാണ്ടി ഓട്ടോസ്റ്റാൻഡിൽ ഓട്ടോയിൽ കയറിയത്.

പെരുമാറ്റത്തിൽ സംശയംതോന്നിയ ഓട്ടോ ഡ്രൈവർമാർ ചോദ്യംചെയ്തപ്പോൾ പുരുഷനാണെന്ന് വ്യക്തമായി. തുടർന്ന് പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇയാൾ പർദ ധരിച്ച് ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായോ മറ്റേതെങ്കിലും പരാതിയോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നെന്ന് എസ്.ഐ പറഞ്ഞു. മേപ്പയൂർ കണ്ടമനശാല ക്ഷേത്രത്തിലെ പൂജാരിയാണ്. മേപ്പയൂർ പൊലീസ് സ്റ്റേഷനിലും ഇയാളെ വിളിച്ചുവരുത്തിയിരുന്നു.

Tags:    
News Summary - Traveling wearing pardha-arrested priest was released along with his parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.