കൊയിലാണ്ടി: രക്താർബുദം ബാധിച്ച യുവാവിന്റെ ചികിത്സക്ക് സഹായം തേടുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായ മേലൂർ പുത്തൻ പുരയിൽ താമസിക്കും കന്ത്യാംപറമ്പത്തുതാഴെ സജീഷാണ് (42) സഹായം തേടുന്നത്. നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
ജീവൻ രക്ഷിക്കാൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് മാർഗമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. ഇതിന് 60 ലക്ഷം രൂപ ചെലവുവരും. നിർധന കുടുംബമാണ് സജീഷിന്റേത്.
ഭാര്യയും നാലും ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തിന് വരുമാന മാർഗങ്ങളൊന്നുമില്ല. വലിയ തുക കണ്ടെത്തുക എന്നത് കുടുംബത്തിന് അസാധ്യമാണ്. കൊയിലാണ്ടി പഴയ ചിത്ര ടാക്കീസ് റോഡിൽ എം.എം മോട്ടോഴ്സ് എന്ന പേരിൽ ചെറിയ ബൈക്ക് വർക്ക്ഷോപ് നടത്തിവന്നിരുന്ന സജീഷിന് രോഗം പിടിപെട്ടതോടെ അത് അടച്ചുപൂട്ടേണ്ടിവന്നു. സ്വന്തമായി വീടില്ലാത്ത ഈ കുടുംബത്തിനുണ്ടായിരുന്ന ഏക വരുമാനമാർഗവും അതോടെ ഇല്ലാതായി.
മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയാൽ സജീഷിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയും. സജീഷ് ചികിത്സ സഹായ സമിതിയുടെ പേരിൽ ചെങ്ങോട്ടു കാവ് ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയതായും ആവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിക്കണമെന്നും കമ്മിറ്റി ഭാരവാഹികളായ സുധ കാവുങ്കൽ, എ.വി. നിധിൻ, മധു കിഴക്കയിൽ, ടി.വി. സാദിഖ്, യു.വി. മനോജ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അക്കൗണ്ട് നമ്പർ: 402351010 9 O611. ഫോൺ: 9847 OOO675.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.