മൂടാടിയിൽ കെ - റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫിസ് മാർച്ചിന്‍റെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവഹിക്കുന്നു 

സിൽവൽ ലൈൻ പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ല -കെ.കെ. രമ

പയ്യോളി (കോഴിക്കോട്​): കേരള റെയിൽ വികസന കോർപ്പറേഷന്‍റെ അർദ്ധഅതിവേഗ റെയിൽ കോറിഡോർ പദ്ധതിയായ സിൽവൽ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.കെ. രമ എം.എൽ.എ. മൂടാടി പഞ്ചായത്ത്‌ കെ - റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കേരളം പോലുള്ള പരിസ്ഥിതിലോലവും ഏറെ ജനസാന്ദ്രതയുമുള്ള സംസ്ഥാനത്ത് പതിനായിരങ്ങളെ കുടിയിറക്കിക്കൊണ്ട് എന്ത് വികസനമാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും അല്ലാത്തപക്ഷം ജനകീയസമരത്തെ ശക്തമായി തന്നെ മുന്നിൽനിന്ന് നയിക്കുമെന്നും കെ.കെ. രമ പറഞ്ഞു.

ടി.കെ. നാസർ അധ്യക്ഷത വഹിച്ചു. പി.പി. കരീം, സുഹറ ഖാദർ, എ.വി. ഉസ്ന, ഖലീൽ കുനിത്തല, പപ്പൻ മൂടാടി, നൗഫൽ നന്തി, അഡ്വ. സഹീർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദലി മുതുകുനി സ്വാഗതവും അനസ് അയടത്തിൽ നന്ദിയും പറഞ്ഞു.

കെ.കെ. പവിത്രൻ, റസ്സൽ നന്തി, അബൂബക്കർ, ഫൈസൽ കോവുമ്മൽ, കുഞ്ഞബ്ദുല്ല അബുമിന, അശോകൻ കൊയിലിൽ, എം.ടി. താഹിറ, ഹസീന കൊയിലിൽ, റൂബൈന അയടത്തിൽ, ടി.കെ. ഫാത്തിമ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. 

Tags:    
News Summary - Will not agree to implement the Silver Line project - KK Rama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.